പാലക്കാട് ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
Mar 18, 2025 04:01 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) തൃത്താലയിൽ ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃത്താല ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെയാണ് കേസെടുത്തത്.

തൃത്താല വേങ്ങശ്ശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം. ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുമാണ് കേസെടുത്തിരിക്കുന്നത്.

പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തി. താൻ വാടക സാധനങ്ങൾ എടുക്കുന്ന കടയിൽ നിന്നും പ്രദർശന വസ്തു എന്ന നിലക്ക് വാടകക്ക് എടുത്തതാണെന്നും യഥാർത്ഥ എയർഗൺ ആണെന്ന് അറിയില്ലായിരുന്നുവെന്നും ദിൽജിത് പൊലീസിനോട് പറഞ്ഞു.

#Police #register #case #against #youth #airgun #exercise #Palakkad #festivalcelebrations

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News